തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ് . 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി മീറ്റര്‍ വരെ വേഗതിയില്‍ വീശാവുന്ന കാറ്റിനും സാധ്യത ഉണ്ട്.
വിവിധ ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
- സെപ്റ്റംബര്‍ 9 ശനിയാഴ്ച : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
- സെപ്റ്റംബര്‍10 ഞായര്‍: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
- സെപ്റ്റംബര്‍ 11ന് തിങ്കളാഴ്ച: ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്ഗോഡ് എന്നീ ജിലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടിലെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴച കേരള കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോ മീറ്റര് വരെയും വേഗതയില്‍ വീശാം. മോശം കാലാവസ്ഥ ആയിരിക്കും.
ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വടക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേര്‍ന്നിട്ടുള്ള ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര് വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര് വരെയും വേഗതയില്‍ കാറ്റ് വീശാം. തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി ലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോ മീറ്റര് വരെയും വേഗതയില്‍ കാറ്റിന് സാധ്യത