തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നേടിയ വിജയം നരേന്ദ്ര മോദിക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മോദിയുടെ വികസന രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തു. ഫലം വന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്ലാവിധ കള്ളപ്രചരണങ്ങളെയും പൊളിച്ചാണ് ബിജെപി മികച്ച മുന്നേറ്റം നടത്തിയത്. ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം ബിജെപി വലിയ തോതില്‍ മുന്നേറി. ഉജ്ജ്വല പ്രകടനമാണ് ബിജെപി കാഴ്ചവച്ചതെന്നും കേരളത്തില്‍ മാറ്റത്തിന്റെ തുടക്കമാണിതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി