സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം.കെ. കണ്ണന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) ഓഫീസില്‍ ഇന്ന് നടന്ന ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ നീണ്ടുനിന്നതായി ആണ് വിവരം. ഇഡി മാനസികമായി പീഡിപ്പിച്ചെന്ന് കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.
കണ്ണന്‍ പ്രസിഡന്‍റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്‌കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്. ഈ രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതിന്‍റെ വിശദാംശങ്ങള്‍ക്കായാണ് കണ്ണനെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച വീണ്ടും ഇഡിയ്ക്കു മുന്നില്‍ ഹാജരാകും