കെഎസ്ഇബിയുടെ വിവാദ വാഴവെട്ട്; സംഭവസ്ഥലത്ത് കാർഷിക മന്ത്രി പി.പ്രസാദ് സന്ദർശനം നടത്തി.

കെഎസ്ഇബിയുടെ വിവാദ വാഴവെട്ട്; സംഭവസ്ഥലത്ത് കാർഷിക മന്ത്രി പി.പ്രസാദ് സന്ദർശനം നടത്തി.
alternatetext

കോതമംഗലം : കെഎസ്ഇബി ടച്ചുവെട്ടൽ എന്ന പ്രഹസനത്തിന്റെ പേരിൽ കുലവാഴകൾ വെട്ടിനശിപ്പിച്ച വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ കാർഷിക മന്ത്രി പി.പ്രസാദ് സന്ദർശനം നടത്തി. മന്ത്രിക്കൊപ്പം കോതമംഗലം എംഎൽഎ ആന്റണി ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് മെമ്പർ ദിവ്യ സാലി, കിസാൻസഭ നേതാക്കളായ അലിയാർ, എം.എ.കുര്യാക്കോസ്, ജനപ്രതിനിധികൾ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു. കർഷകനായ തോമസിനെയും കുടുംബത്തേയും നേരിൽ കണ്ട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.