തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ സ്‌കൂളിലെത്തും.
പരീക്ഷക്ക് ഈ ഭാഗങ്ങളില്‍നിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തില്‍ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസില്‍ മാത്രമാണ് കുട്ടികള്‍ കുറഞ്ഞത്. രണ്ടു മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി. വികസനത്തിന്റെ കാര്യത്തില്‍ 140-ാം സ്ഥാനത്ത് നില്‍ക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. ന്യായമായ വിഷയങ്ങള്‍ മാത്രമേ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു