തിരുവനന്തപുരം: കെ-ടെറ്റ് ഒക്ടോബര്‍ 2023 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചവര്‍ക്ക് നവംബര്‍ 17 മുതല്‍ 20 വൈകീട്ട് 5 മണി വരെ തിരുത്താൻ അവസരമുണ്ട്.
അതിനായി https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN സന്ദര്‍ശിക്കണം. അപേക്ഷ പൂര്‍ണ്ണമായി സമര്‍പ്പിച്ചവര്‍ ആപ്ലിക്കേഷൻ നമ്ബറും ആപ്ലിക്കേഷൻ ഐ.ഡിയും നല്കി ഓണ്‍ലൈനായി CANDIDATE LOGIN ചെയ്ത് 2023 നവംബര്‍ 20ന് വൈകിട്ട് 5 മണിക്കകം അപേക്ഷയില്‍ നല്കിയ വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിര്‍ബന്ധമായും പരിശോധിക്കണം.
ഈ അവസരത്തില്‍ ഫോട്ടോ ഉള്‍പ്പെടുത്താനും അപേക്ഷയില്‍ നല്കിയ ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ത്ഥിയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെൻഡര്‍, ജനനതീയതി എന്നിവ തിരുത്താനും കഴിയും