തിരുവനന്തപുരം: കായംകുളത്ത് ലഹരി മാഫിയ, ക്വട്ടേഷൻ സംഘം നടത്തിയ കൊലപാതകം ആര്‍എസ്‌എസിന്‍റെ അക്കൗണ്ടിലിടാനുള്ള എം.വി. ഗോവിന്ദന്‍റെ നീക്കം കേസ് അട്ടിമറിക്കാൻ ഉദ്ദേശിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലഹരി മാഫിയയുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസും സിപിഎമ്മിന്‍റെ ഉള്‍പ്പെടെ നേതാക്കളും സമ്മതിക്കുമ്ബോള്‍ ആര്‍എസ്‌എസ് ആണ് ഉത്തരവാദിയെന്ന് സിപിഎം സെക്രട്ടറി പറയുന്നത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ്.
കൊലക്കേസ് പോലീസ് അന്വേഷിക്കേണ്ടതില്ല, പ്രതികളെ തങ്ങള്‍ തന്നുകൊള്ളാം എന്നാണ് ഗോവിന്ദൻ പറയുന്നത്. ലഹരി-ക്വട്ടേഷൻ മാഫിയകളെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. കായംകുളത്തെ സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ മൂടിവയ്ക്കാനാണ് ആര്‍എസ്‌എസിന്‍റെയും ബിജെപിയുടെയും പേര് ഗോവിന്ദൻ ഈ സംഭവത്തിലേക്ക് വലിച്ചിഴക്കുന്നത്. നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.