കര്‍ഷകസമരം ആറാം ദിനം; അതിര്‍ത്തിയില്‍ തമ്ബടിച്ച്‌ കര്‍ഷകര്‍ കേന്ദ്രവുമായി ഇന്ന് ചര്‍ച്ച

കര്‍ഷകസമരം ആറാം ദിനം; അതിര്‍ത്തിയില്‍ തമ്ബടിച്ച്‌ കര്‍ഷകര്‍ കേന്ദ്രവുമായി ഇന്ന് ചര്‍ച്ച
alternatetext

ഡല്‍ഹി: കർഷക സംഘടനാ നേതാക്കളുമായി കേന്ദ്രസർക്കാർ പ്രതിനിധികള്‍ ഇന്ന് ചർച്ച നടത്തും. ഹരിയാന- പഞ്ചാബ് അതിർത്തിയില്‍ സമരം ചെയ്യുന്ന കർഷകരാണ് ചർച്ചയില്‍ പങ്കെടുക്കുന്നത്. സംയുക്ത കിസാൻ മോർച്ചയിലെ രാഷ്ട്രീയേതര വിഭാഗവുമായിട്ടാണ് ചർച്ച.

കേന്ദ്ര സർക്കാറുമായുള്ള നാലാംഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ പഞ്ചാബ്- ഹരിയാന അതിർത്തിയില്‍ കർഷക സമരം രൂക്ഷമാണ്‌. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ഗ്യാൻ സിങ് എന്ന കർഷകൻ സമരത്തിനിടയില്‍ മരിച്ചത് പ്രതിഷേധം ശക്തമാക്കാനിടയായി. ഡല്‍ഹിയിലേക്ക് കർഷകരെത്തുന്നത് തടയാനായി ഡല്‍ഹി- ഹരിയാന പൊലീസ് പ്രതിരോധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്

. താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ചർച്ചയില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. താങ്ങുവില നിയമപരമാക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കും. ഈ ആവശ്യത്തോടുള്ള കർഷകരുടെ പ്രതികരണമാണ് ചർച്ചയുടെ ജയപരാജയങ്ങളെ തീരുമാനിക്കുന്നത്.