തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ചൊവ്വാഴ്ച വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാവും. ഇത് മൂന്നാം തവണയാണ് വര്‍ഗീസ് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ഈ മാസം അഞ്ചിന് ഹാജരാകാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നവകേരള സദസ്സ് കണക്കിലെടുത്ത് അവധി തേടിയതിനെ തുടര്‍ന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.
കരുവന്നൂര്‍ ബാങ്കിലെ സി.പി.എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്യുക. സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നുമാണ് ഇ.ഡി ആരോപണം. ഓരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ബെനാമി ലോണുകളുടെ കമീഷൻ തുകയുടെ കൈമാറ്റമാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ വഴി നടന്നത്. ക്രമക്കേട് പുറത്തായതിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇ.ഡി പറയുന്നു.
നേരത്തെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ല കമ്മിറ്റിയുടെ ഒരു അക്കൗണ്ട് വിവരം മാത്രമാണ് നല്‍കിയതെന്നാണ് പറയുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് അന്ന് എം.എം. വര്‍ഗീസ് മൊഴി നല്‍കിയത്. ചൊവ്വാഴ്ച ഹാജരാകുമ്ബോള്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി, കരുവന്നൂര്‍, പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി, ബാങ്ക് നില്ക്കുന്ന കരുവന്നൂര്‍ ബ്രാഞ്ച് ഘടകങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ഇ.ഡിക്ക് കൈമാറും.
ഇതിനിടെ കേസിലെ പ്രതികളായ കരുവന്നൂര്‍ ബാങ്ക് മുൻ സെക്രട്ടറി സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം എന്നിവരെ മാപ്പ് സാക്ഷികളാക്കാൻ തീരുമാനിക്കുകയും റിമാൻഡിലുള്ള വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സി.പി.എം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷൻ നേരിട്ട് ഇ.ഡിക്ക് എഴുതി നല്കിയ മൊഴിപ്പകര്‍പ്പും പുറത്ത് വന്നതിന് പിന്നാലെയാണ് ജില്ല സെക്രട്ടറി വീണ്ടും ഇ.ഡിക്ക് മുന്നിലെത്തുന്നത്