കല്‍പ്പറ്റ: വയനാട്-കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചില്‍. മണ്ണിടിഞ്ഞതിനെത്തുടർന്ന് മലമുകളില്‍നിന്ന് റോഡിലേക്ക് വലിയ നീരൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് പാറക്കല്ലുകള്‍ റോഡില്‍ ചിതറിക്കിടക്കുകയായണ്.
നിലവില്‍ ഗതാഗതതടസമില്ല. കൊട്ടിയൂർ-മാനന്തവാടി റോഡിലും മണ്ണിടിച്ചിലുണ്ടായി. കണ്ണൂർ പാല്‍ച്ചുരം ഒന്നാം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടിരുന്നു. നിലവില്‍ റോഡിന്‍റെ ഒരു വശത്തെ മണ്ണ് നീക്കി ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു.