കോതമംഗലം: കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ബി.എസ്.സി. നഴ്സിങിന് പ്രവേശനം വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒൻപതോളം പേരിൽ നിന്നായി 6,41,000 രൂപ തട്ടിയെടുത്ത ഓണക്കൂർ അഞ്ചൽപ്പെട്ടി തെക്കേടത്ത് അക്ഷയ്കുമാറാണ് കോതമംഗലം പോലീസ് പിടിയിലായത്.
കോതമംഗലം, വാരപ്പെട്ടി, നെല്ലിക്കുഴി, ചെറുവട്ടൂർ സ്വദേശികളായ വിദ്യാർത്ഥികളെയാണ് ഇയാൾ കബളിപ്പിച്ചത്. മറ്റു പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനരീതിയിലുള്ള തട്ടിപ്പുകേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.