കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെസ്റ്റേഷനു സമീപം രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നു. മംഗ്ളൂര് ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ് പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടുട്രെയിനുകളുടെയും എവണ്‍ എ.സി കോച്ചുകളുടെ ഗ്ളാസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച രാത്രി 7.11-നും 7.16നുമാണ് അതീവസുരക്ഷാ മേഖലയായ കണ്ണൂര്‍റെയില്‍വെ സ്റ്റേഷനു സമീപത്തുനിന്നും കല്ലേറുണ്ടായത്. അക്രമത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത്അ ന്വേഷണമാരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് റെയില്‍വെ പൊലിസ് റെയില്‍വെ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുളളത്. ഇതിനിടെയാണ് അക്രമം നടന്നതെന്നത് സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ റെയില്വെപൊലിസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്