തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് രാമചന്ദ്രന് കടന്നപ്പള്ളിയും കെ.ബി. ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങില്‍ ശ്രദ്ധേയമായത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലെ അകല്‍ച്ച. സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ കൃത്യസമയത്ത് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആരോടും പ്രത്യേകമായി സംസാരിച്ചില്ല.
ഗവര്‍ണറും മുഖ്യമന്ത്രിയും തൊട്ടടുത്ത ഇരിപ്പിടങ്ങളിലായിരുന്നെങ്കിലും അഭിവാദ്യം ചെയ്യുകയോ തമ്മില്‍ ഒരുതരത്തിലുള്ള ആശയവിനിമയം നടത്തുകയോ ചെയ്തില്ല. സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തീകരിച്ചയുടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് പിന്നിലൂടെ വേദിവിട്ടു.
ഗവര്‍ണറുടെ ചായസത്ക്കാരത്തില്‍ പങ്കെടുക്കാതെ പിണറായി വിജയനും മടങ്ങി. ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചുവെച്ചതിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതും സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ നിര്‍ദേശിച്ചതിലെ വിവാദവും കൊടുമ്ബരിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുണ്ടായത്. എസ്എഫ്ഐയുടെ പ്രതിഷേധവും ഗവര്‍ണര്‍ക്കെതിരേ തുടരുന്നുണ്ട്.