താമരശ്ശേരി: കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച സന്ധ്യയോടെയാണ് താമരശ്ശേരി ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായി മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും ദേശീയപാതയിലെ വാഹന ഗതാഗതം തടസ്സപ്പെടില്ല എന്നാണ് അറിയുന്നത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി, മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങളും ചുരത്തിൽ രൂപപ്പെട്ടിട്ടുണ്ട്.