തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. പെരുമാതുറ വലിയവിളാകത്ത് വീട്ടില്‍ അൻവറിനാണ് (16) കുത്തേറ്റത്. ഞായറാഴ്ച വൈകുന്നേരം പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായിരുന്നു.
ഇതിനിടെ സമീപത്തുകിടന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അൻവറിനെ കുത്തുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കും