പാലക്കാട് : ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
അപകട സമയത്ത് ജീവനക്കാർ ഉൾപ്പെടെ 27 പേര് ബസിലുണ്ടായിരുന്നു. അപകടത്തില്‍ രണ്ട് പേര് മരിച്ചു.മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ട എല്ലാവരെയും ആശുപത്രിയിൽ പ്രേവേശിപ്പിച്ചു