കൈകള്‍ ശുദ്ധമാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനു അന്വേഷണം തടസപ്പെടുത്തണം:കെ സുരേന്ദ്രൻ

കൈകള്‍ ശുദ്ധമാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനു അന്വേഷണം തടസപ്പെടുത്തണം:കെ സുരേന്ദ്രൻ
alternatetext

കോട്ടയം: കൈകള്‍ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് മാസപ്പടി കേസ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വീണാ വിജയന്‍റെ എക്സാലോജിക്ക് കമ്ബനി എസ്‌എഫ്‌ഐഒയുടെ അന്വേഷണത്തിനു സ്റ്റേ തേടി കർണാടക ഹൈക്കോടതിയിയെ സമീപിച്ചത് മടിയില്‍ കനമുള്ളതു കൊണ്ടാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

അമ്മയുടെ പെൻഷൻ കൊണ്ടാണ് മകള്‍ കമ്ബനി ഉണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് തെറ്റാണെന്ന് രേഖകള്‍ പുറത്തുവന്നപ്പോള്‍ തെളിഞ്ഞു. അച്ഛന്‍റെ കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയില്‍ പോയി തിരിച്ചടി നേരിട്ടതിനു പിന്നാലെ മകളുടെ കമ്ബനി കർണാടക ഹൈക്കോടതിയില്‍ പോവുകയാണെന്ന് പറഞ്ഞ സുരേന്ദ്രൻ അച്ഛനും മകളും അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.