ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു;പ്രതികളിൽ നാലുപേരും 15 വയസ്സിന് താഴെയുള്ളവർ

ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു;പ്രതികളിൽ നാലുപേരും 15 വയസ്സിന് താഴെയുള്ളവർ
alternatetext

തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയും കവർന്ന കേസില്‍ പിടിയിലായവരില്‍ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണ്. കരിമഠം കോളനി കേന്ദ്രീകരിച്ചായിരുന്നു മോഷണസംഘം താമസിച്ചിരുന്നത്.

നെടുമങ്ങാട് സത്രം ജങ്ഷനില്‍ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയില്‍ ജനുവരി 27 പുലർച്ചെയാണ് മോഷണം നടന്നത്. രാവിലെ 9 മണിയോടെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നെടുമങ്ങാട് പോലീസെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മൂന്ന് പേർ ചേർന്ന് പൂട്ട് അറുത്തുമാറ്റി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.