തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ജൂലൈ 17ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
സ്ത്രീകള്‍ അടക്കമുള്ളവര്‍ ബലി തര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായാണ് നടപടി. ജൂലൈ 16 രാത്രി 12 മുതല്‍ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം.