കൊച്ചി: ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന് കെ.ജി. ഉണ്ണികൃഷ്ണനെ ജോലിക്കിടയില്‍ കാണാതാവുകയും പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹം ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററാണ്. മൃതദേഹം കണ്ടെത്തിയത് പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ്.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണി വരെ ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നു ആലുവ മുപ്പത്തടം സ്വദേശിയായ ഉണ്ണികൃഷ്ണന്. പിന്നീട് ഓഫീസിലെ ജീവനക്കാര്‍ ഇയാളെ കാണാതായ വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉണ്ണികൃഷ്ണൻ്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെത്തുന്നത് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോര്‍ മുറിയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികളാരംഭിച്ചു.