കേരള സര്‍ക്കാര്‍ മില്‍മയ്ക്ക് കീഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി അവസരം ഒരുങ്ങുന്നു. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന്‍ ലിമിറ്റഡിന് കീഴിലാണ് നിയമനം നടക്കുന്നത്. ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയില്‍ വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 2 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 17ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
മില്‍മക്ക് കീഴില്‍ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന്‍ ലിമിറ്റഡിലേക്ക് ഗ്രാജ്വേറ്റ് ട്രെയിനിമാരെ നിയമിക്കുന്നു. ആകെ ഒഴിവുകള്‍ 02.ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.എച്ച്.ആര്‍.ഡി വിഭാഗത്തില്‍ ഒരു ഒഴിവും, ഫിനാന്‍സ് വിഭാഗത്തില്‍ ഒരു ഒഴിവുമാണുള്ളത്. പ്രായപരിധി 40 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത എച്ച്.ആര്‍.ഡി എച്ച്.ആറില്‍ ബിബിഎ അല്ലെങ്കില്‍ ബി.കോം ഫിനാന്‍സ് ബി.കോം അല്ലെങ്കില്‍ ബിബിഎ (ഫിനാന്‍സ്) ശമ്ബളം പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ഇന്റര്‍വ്യൂ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത, തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
എച്ച്.ആര്‍.ഡി വിഭാഗത്തിന് ഡിസംബര്‍ 17ന് രാവിലെ 10 മണിക്കും, ഫിനാന്‍സ് വിഭാഗത്തിന് അന്നേദിവസം രാവിലെ 11 മണിക്കുമാണ് ഇന്റര്‍വ്യൂ. വിലാസം അമ്ബലത്തറ- പൂന്തൂറയിലുള്ള മില്‍മ തിരുവനന്തപുരം ഡയറി.