ആലപ്പുഴ ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി

ആലപ്പുഴ ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി
alternatetext

ആലപ്പുഴ ജില്ലയില്‍ എട്ട് ക്യാമ്ബുകള്‍ കൂടി തുടങ്ങി. ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വൈകീട്ടോടെ എട്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി ആരംഭിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാമ്ബ് വീതവുമാണ് പുതുതായി ആരംഭിച്ചത്.

ഇതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്ബുകളുടെ എണ്ണം 17 ആയി. 354 കുടുംബങ്ങളില്‍ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. അതേസമയം, സംസ്ഥാനത്താകെ 34 ദുരിതാശ്വാസ ക്യാമ്ബുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ.

ആലപ്പുഴ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്യാമ്ബുകള്‍ കോട്ടയത്താണ്, 11 എണ്ണം. മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 150 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ മൂന്ന് മണിക്ക് 50 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തി.