ജെഡിഎസ് നേതാവും എംഎല്‍എയുമായ എച്ച്‌.ഡി.രേവണ്ണയെ പോലീസ് കസ്റ്റഡിയിൽ

ജെഡിഎസ് നേതാവും എംഎല്‍എയുമായ എച്ച്‌.ഡി.രേവണ്ണയെ പോലീസ് കസ്റ്റഡിയിൽ
alternatetext

ബംഗളൂരു: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജെഡിഎസ് നേതാവും എംഎല്‍എയുമായ എച്ച്‌.ഡി.രേവണ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി.ദേവഗൗഡയുടെ പത്മനാഭ നഗറിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ കസ്റ്റഡിയിലെടുത്തത്.

പീഡന പരാതിയില്‍ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ പോലീസ് നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടർന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു