ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ മൂന്നു സൈനികര്‍ ചികിത്സയിലാണ്.
ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കുകയും വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. സൈനിക വാഹനങ്ങള്‍ക്ക് നേരെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. സൈനികര്‍ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.