പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാംഘട്ട പുതുക്കലിനായുള്ള പരിശീലന പരിപാടി ക്രിസ്ത്യൻ കോളേജിൽ വച്ച് നടത്തപ്പെട്ടു. കോളേജിലെ ബോട്ടണി, സുവോളജി വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഡോ. ജോൺസൺ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി പ്രവർത്തകനായ സുമേഷ് ബി., ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ആയ ശ്രുതി ജോസ് എന്നിവർ വിദ്യാർത്ഥികൾക്ക് ജൈവവൈവിധ്യ വിവരശേഖരണം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ഗോപൻ, പഞ്ചായത്ത് സെക്രട്ടറി പി. എം. ഷൈലജ, ബോട്ടണി വിഭാഗം മേധാവി ഡോ. അൽക്ക ഇ. വർഗീസ്, സുവോളജി വിഭാഗം മേധാവി ഡോ. ആനീസ് ജോസഫ്, അധ്യാപകരായ ഡോ ജ്യോതി കാഞ്ചൻ, ഡോ. ആർ. അഭിലാഷ്, ഡോ. ആൽബി അൽഫോൺസ് ബേബി, വിദ്യാർത്ഥി പ്രതിനിധി വി. എച്ച്. വിഷ്ണു എന്നിവർ സംസാരിച്ചു.