ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ന് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ന് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്
alternatetext

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഇന്ന് നടക്കും.

നിലവിലെ കേസുകളുടെ അന്വേഷണ പുരോഗതിയും പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണം, റിപ്പോര്‍ട്ട് പുറത്ത് വിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള വിവിധ ഹര്‍ജികളാണ് പരിഗണനയിലുളളത്.

കഴിഞ്ഞ ഒക്ടോബര്‍ 3 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടി മുദ്രവെച്ച കവറില്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയ വലിയ വിഭാഗം സ്ത്രീകള്‍ക്കും തുടര്‍ നിയമനടപടിക്ക് താത്പര്യമില്ലെന്നാണ് വിവരം.കേസുമായി മുന്നോട്ട് പോകാന്‍ ആരെയും നിര്‍ബന്ധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്ബ്യാര്‍, സി എസ് സുധ എന്നിവര്‍ വിലയിരുത്തി.