ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്‍ പിടിയില്‍

ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്‍ പിടിയില്‍
alternatetext

അഹമ്മദാബാദ്: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്‍ പിടിയില്‍. ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ കര അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്‌എഫ്)യാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്. പേരും വിവരങ്ങളും വെളിപ്പെടുത്താന്‍ ഇയാള്‍ക്ക് സാധിച്ചിട്ടില്ല.

ഇയാളുടെ പക്കല്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ബിഎസ്‌എഫ് വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് അതിര്‍ത്തികളില്‍ അതീവ ജാഗ്രതയിലാണ് ബിഎസ്‌എഫ്.