കൊച്ചി: കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചി റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള എംഎല്‍എയുടെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് മെഡിക്കല്‍ റിപ്പോർട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി. കെ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലർച്ചെ 1.45 ഓടെ മെഡിക്കല്‍ റിപ്പോർട്ട് പുറത്തിറക്കിയത്.
നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടർ ചികിത്സകളും നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ വിദഗ്ധ സംഘം എംഎല്‍എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരുകയാണ്. വെന്‍റിലേറ്ററില്‍ കഴിയുന്ന ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിലാണ്.
കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടികൾ നടക്കുന്നതിനിടയിൽ ഗാലറിയിൽ നിന്ന് പതിനഞ്ചടിയോളം താഴ്ചയിലേക്ക് വീണ് ഉമാതോമസ് എംഎൽഎയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു . തറയിലേക്ക് മുഖമടിച്ചാണ് വീണത്. ഉടനെ തന്നെ എംഎൽഎയെ ആശുപത്രിയിൽ എത്തിച്ചു.