ലൈംഗികാരോപണത്തില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ക്കുമെന്ന് അതിജീവിത.

ലൈംഗികാരോപണത്തില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ക്കുമെന്ന് അതിജീവിത.
alternatetext

ലൈംഗികാരോപണത്തില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ക്കുമെന്ന് അതിജീവിത. സുപ്രീംകോടതിയില്‍ അതിജീവിത നാളെ എതിര്‍പ്പ് അറിയിച്ച്‌ ഹര്‍ജി നല്‍കും.

തന്റെ ഭാഗം കേട്ടശേഷം മാത്രമേ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ തീരുമാനം എടുക്കാവൂ എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്.

അതേസമയം സിദ്ദിഖിനായി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോഹത്ഗി ഹാജരായേക്കും. മുഗുള്‍ റോഹത്ഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുള്ള വിധിയുടെ പകര്‍പ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചര്‍ച്ച.

നാളെയോ മറ്റന്നാളോ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഗുജറാത്ത് കലാപം, ആര്യന്‍ ഖാന്‍ കേസ്, വിജയ് മല്യ കേസ് തുടങ്ങി പ്രമാദമായ പല കേസുകളും വാദിച്ച അഭിഭാഷകനാണ് മുഗുള്‍ റോഹത്ഗി. ?കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ഹാജരായതും മുഗുള്‍ റോഹത്ഗിയായിരുന്നു.