ഷവർമ വിൽപ്പനശാലകളിൽ കർശന പരിശോധനയും, നടപടിയും വേണമെന്ന് ഹൈക്കോടതി.

ഷവർമ വിൽപ്പനശാലകളിൽ കർശന പരിശോധനയും, നടപടിയും വേണമെന്ന് ഹൈക്കോടതി.
alternatetext

തിരുവനന്തപുരം: ഷവർമ വിൽപ്പനശാലകളിൽ കർശന പരിശോധന നടത്തി നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. 2022ൽ കാസർഗോഡ് സ്വദേശിനിയായ പതിനാറുകാരി ഷവർമ കഴിച്ച് മരിച്ച സംഭവത്തിൽ നടക്കുന്ന കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം വന്നത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങളും, നടപടികളും പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

സംസ്ഥാനത്ത് ഷവർമ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറുമാസം വരെ തടവും ഉൾപ്പെടുന്ന ശിക്ഷാരീതികളോടെ ഉള്ള വിവിധ മാർഗനിർദേശങ്ങൾ സംസ്ഥാന ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.