തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. പൊതുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജനറല്‍ പർപ്പസ് ഫണ്ടിന്‍റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടിയും ലഭിക്കും. മുനിസിപ്പാലിറ്റികള്‍ക്ക് 26 കോടിയും, കോർപറേഷനുകള്‍ക്ക് 18 കോടിയും അനുവദിച്ചു. (K. N. Balagopal) ഈ സാന്പത്തിക വർഷം ഇതിനകം 10,011 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150 കോടി രൂപ ലഭിക്കും. കേന്ദ്ര നയങ്ങള്‍ മൂലമുള്ള സാമ്ബത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.