തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധുവിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു

alternatetext

മാവേലിക്കര ബാങ്കിന്‍റെ തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധുവിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016 ഡിസംബറില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.

മാനേജര്‍, രണ്ട് ജീവനക്കാര്‍, ബാങ്ക് സെക്രട്ടറി എന്നിവരും പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളുമായിരുന്നു പ്രതികള്‍. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 38 കോടിയുടെ ക്രമക്കേട് കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ 65 കോടിയോളം വരുമെന്നാണ് സഹകരണ വകുപ്പ് കണക്കാക്കുന്നത്.