പ്ലസ് വണ്‍ പ്രവേശനം; വിദ്യാര്‍ഥി സംഘടനകളുമായി ചൊവ്വാഴ്ച ചര്‍ച്ച

പ്ലസ് വണ്‍ പ്രവേശനം; വിദ്യാര്‍ഥി സംഘടനകളുമായി ചൊവ്വാഴ്ച ചര്‍ച്ച
alternatetext

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലാണ് ചർച്ച നടക്കുക. വിദ്യാർഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. വടക്കൻ കേരളത്തില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കിയിരുന്നു.