ഹരിപ്പാട്: മുതുകുളം ഗുരുകുലം കലാസാംസ്കാരിക വിദ്യാകേന്ദ്രം28-മത് വാർഷികം 11 ന് ആർട്ടിസ്റ്റ്കെ.കെ.കേശവപിള്ള നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ കുട്ടികളുടെ കലാവിരുന്നുകൾ ,വിദ്യാഭ്യാസ അനുമോദന സമ്മേളനം ,ആദരവ് 2025, മിണ്ടാട്ടം, പുനർജനി – സഹായനിധി വിതരണം,കോന്തല പുസ്തക പരിചയം എന്നിവ നടക്കും. വൈകിട്ട് 3.30 ന് സാംസ്കാരിക സയാഹ്നം പ്രൊഫ.കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.
ആദരവ് സമർപ്പണം മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതി പ്രഭനിർവ്വഹിക്കും. കേരള ഫേക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണി കൃഷ്ണൻ വിശിഷ്ടാതിഥിയാകും. ചൂരൽമല വെള്ളാർമല സ്ക്കൂളിലെ അദ്ധ്യാപകൻ വി.ഉണ്ണികൃഷ്ണൻ വയനാട് അനുഭവങ്ങൾ പങ്കുവയ്ക്കും. രാത്രി 8 ന് കല്പറ്റ ഉണർവ്വ് നാടൻ കലാ പഠനകേന്ദ്രം അവതരിപ്പിക്കന്ന”പണിയനൃത്തം” എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ജി.പ്രസന്നൻ, ജി.കഷ്ണകുമാർ , എസ്.അർക്കരാജ്, പത്തിയൂർ വിശ്വൻ എന്നിവർ പങ്കെടുത്തു.