ഗുജറാത്തിലെ താപി ജില്ലയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്ക് വിര്‍പോര്‍ ഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച ഫ്രൂട്ട് ജ്യൂസ് യൂണിറ്റിലായിരുന്നു സ്ഫോടനമുണ്ടായത്. ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല.