ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹമെന്ന് കരുതി ആംബുലന്‍സിന് മുന്നിലേക്ക് ചാടി വീണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കാഴ്ച്ചപറമ്ബിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സിന് മുന്നില്‍ കരിങ്കൊടി വീശിയത്. ദേശീയപാതയില്‍ സൈറനിട്ട് വന്ന ആംബുലന്‍സിന് മുന്നിലായിരുന്നു പ്രതിഷേധം. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി അയച്ചിരിക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കു പ്രതികരിച്ചു. കഞ്ചിക്കോട്ടും ഗവര്‍ണര്‍ക്കെതിരെ ഇന്ന് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. ഗവര്‍ണര്‍ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി വീശിയത്.