ന്യൂഡല്‍ഹി: നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. സുരേഷ് ഗോപിക്കൊപ്പം മുതിര്‍ന്ന നേതാവ് ജോര്‍ജ് കുര്യനെയും കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പെടുത്തിയത് കേരളത്തിലെ ബി.ജെ.പി. നേതൃത്വത്തെ ഞെട്ടിച്ചു. സംസ്ഥാനത്തെ ഒരു നേതാവിനും ഒരു സൂചന പോലും നല്‍കാതെയായിരുന്നു ജോര്‍ജ് കുര്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനമെടുത്തത്.
ബി.ജെ.പി. ദേശീയ സെക്രട്ടറിയായ ജോര്‍ജ് കുര്യന്, ദേശീയ ന്യൂനപക്ഷ കമ്മിഷന് ഉപാധ്യക്ഷനായിരുന്നു. ഒ. രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രൈസ്തവ വോട്ടുകളും ലഭിച്ചതിനാലാണ് സുരേഷ് ഗോപിക്ക് തൃശൂരില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ള വോട്ടുകള്‍ വരും തെരഞ്ഞെടുപ്പുകളില്‍ നേടിയെടുക്കാന്‍ ബി.ജെ.പി. ശ്രമിക്കും. അതിന് ജോര്‍ജ് കുര്യന്റെ മന്ത്രിപദവി സഹായിക്കുമെന്നാണ് ബി.ജെ.പി. കരുതുന്നത്.
30 ക്യാബിനറ്റ് മന്ത്രിമാരാണുള്ളത്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, 36 സഹമന്ത്രിമാര്‍ എന്നിവരും മോദി മന്ത്രിസഭയിലുണ്ട്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ജോര്‍ജ് കുര്യന് എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. രണ്ടുപേരും സഹമന്ത്രിമാരാണ്. സുരേഷ് ഗോപി 50ാമത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ജോര്‍ജ് കുര്യന് എഴുപതാമത്തെമന്ത്രിയായി ചുമതലയേറ്റു. ഇനി മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രധാനമന്ത്രി വീതിച്ചുനല്‍കും. പ്രധാന ബിജെപി നേതാക്കളെല്ലാം മന്ത്രിസഭയിലുണ്ട്. ജെപി നദ്ദ മന്ത്രിസഭയിലെത്തിയതോടെ ബിജെപി ദേശീയ അധ്യക്ഷനായി പുതിയ വ്യക്തി ചുമതലയേല്‍ക്കും
ക്യാബിനറ്റ് പദവിയുള്ളവര്‍
- രാജ്നാഥ് സിങ്
- അമിത് ഷാ
- നിതിന്‍ ഗഡ്കരി
- ജെപി നദ്ദ
- ശിവരാജ് സിങ് ചൗഹാന്
- നിര്‍മല സീതാരാമന്
- എസ് ജയശങ്കര്‍
- മനോഹര്‍ ലാല്‍ ഖട്ടര്‍
- എച്ച്ഡി കുമാരസ്വാമി- ജെഡിഎസ്
- പിയൂഷ് ഗോയല്‍
- ധര്‍മേന്ദ്ര പ്രധാന്
- ജിതന്‍ റാം മാഞ്ചി-എച്ച്എഎം
- രാജീവ് രഞ്ജന്‍ സിങ്- ജെഡിയു
- സര്‍ബാനന്ദ സോനോവാള്‍
- ഡോ. വീരേന്ദ്ര കുമാര്‍
- രാംമോഹന്‍ നായിഡു- ടിഡിപി
- പ്രള്‍ഹാദ് ജോഷി
- ജുവല്‍ ഒറാം
- ഗിരിരാജ് സിങ്
- അശ്വനി വൈഷ്ണവ്
- ജ്യോതിരാദിത്യ സിന്ധ്യ
- ഭൂപേന്ദര്‍ യാദവ്
- ഗജേന്ദ്ര സിങ് ശെഖാവത്ത്
- അന്നപൂര്‍ണാദേവി
- കിരണ്‍ റിജിജു
- ഹര്‍ദീപ് സിങ് പുരി
- മന്‍സൂഖ് മാണ്ഡവ്യ
- ജി കിഷന് റെഡ്ഡി
- ചിരാഗ് പാസ്വാന്
- സിആര്‍ പാട്ടീല്‍
സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍
- റാവു ഇന്ദര്‍ജിത് സിങ്
- ഡോ. ജിതേന്ദ്ര സിങ്
- അര്ജുന് റാം മേഘ്വാള്
- പ്രതാപ് റാവു ജാദവ്
- ജയന്ത് ചൗധരി
സഹമന്ത്രിമാര്‍
- ജിതിന് പ്രസാദ്
- ശ്രീപദ് നായിക്
- പങ്കജ് ചൗധരി
- കൃഷ്ണപാല്‍
- രാംദാസ് അത്താവലെ- റിപബ്ലിക്കന്‍ പാര്‍ട്ടി
- രാംനാഥ് താക്കൂര്‍- ജെഡിയു
- നിത്യാനന്ദ റായ്
- അനുപ്രിയ പട്ടേല്‍- അപ്ന ദള്‍
- വി സോമണ്ണ
- ചന്ദ്രശേഖര്‍ പെമ്മസാനി- ടിഡിപി
- എസ്പി സിങ് ബാഗേല്‍
- ശോഭ കരന്തലജെ
- ബിഎല്‍ വര്‍മ
- ശാന്തനു താക്കൂര്‍
- സുരേഷ് ഗോപി
- കീര്‍ത്തി വര്ധന് സിങ്
- എല്‍ മുരുകന്
- അജയ് തമ്ത
- ബണ്ടി സഞ്ജയ് കുമാര്‍
- കമലേഷ് പാസ്വാന്
- ബഗീരഥ് ചൗധരി
- സതീഷ് ചന്ദ്ര ദുബെ
- സജ്ഞയ് സേത്
- രവനീത് സിങ് ഭിട്ടു
- ദുര്‍ഗ ദാസ് ഉയ്കി
- രക്ഷ ഖദ്സെ
- സുകന്ദ മജുംദാര്‍
- സാവിത്രി താക്കൂര്‍
- ടോഖന്‍ സാഹു
- രാജ് ഭൂഷണ് ചൗധരി
- ഭൂപതി രാജു ശ്രീനിവാസ വര്‍മ
- ഹര്‍ഷ് മല്‍ഹോത്ര
- നിമുബെന്‍ ബാംഭനിയ
- മുരളീധര്‍ മോഹോള്‍
- ജോര്‍ജ് കുര്യന്
- പബിത്ര മാര്‍ഗരിത