മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താത്ക്കാലിയ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുക്സാനയെ ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് പൊന്നാനി മാതൃശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്സാന