തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ആവശ്യമില്ല എന്ന വിചിത്ര ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ഒരു ബിസിനസ് അല്ലാത്തതിനാലാണിത്. ഉത്തരവില്‍ പറയുന്നത് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്‍ 2021ല്‍ പറയുന്ന ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമാക്കേണ്ടതില്ല എന്നാണ്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ കത്തിനുള്ള മറുപടി എന്ന നിലയിലാണ്.