തിരവനന്തപുരം: വർക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് നിരവധിപേർക്ക് പരിക്കേറ്റ സംഭവം ഏറെ ആശങ്കാജനകമാണെന്ന് കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയുമായ വി. മുരളീധരൻ. മാനദണ്ഡങ്ങള്‍ പാലിച്ചാണോ ബ്രിഡ്ജിന്‍റെ നിർമാണം നടന്നത് എന്ന് പരിശോധിക്കണമെന്നും വർക്കലയില്‍ ഇങ്ങനെയൊരു സംഭവം നടന്നത് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെത്തന്നെ ബാധിക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ജനങ്ങളുടെ ജീവൻകൊണ്ട് പന്താടാമെന്ന സമീപനം ശരിയല്ലെന്നും മുരളീധരൻ വിമർശിച്ചു. വ്യക്തിപരമായ ലാഭമുണ്ടാക്കാൻ കരാറുകള്‍ ഏല്‍പ്പിച്ചുകൊടുക്കുമ്ബോള്‍ മനുഷ്യജീവനാണ് അപകടത്തിലാകുന്നത്. ഇത്തരം സമീപനം അംഗീകരിക്കാനാവില്ല. ഇത് സർക്കാർ അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു