ഫ്ലാറ്റിൽ നിന്നും വീണുമരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്.

ഫ്ലാറ്റിൽ നിന്നും വീണുമരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്.
alternatetext

കൊച്ചി: ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച കണ്ണൂർ സ്വദേശിയായ മനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. മൃതദേഹം വിട്ടുനൽകണമെന്ന ആവശ്യവുമായി സ്വവർഗ്ഗപങ്കാളിയായ സുഹൃത്ത് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവിട്ടത്. കൂടാതെ മെഡിക്കൽ ബില്ലായി ഒരു ലക്ഷം രൂപ അടയ്ക്കാനും ഹർജിക്കാരന് കോടതി നിർദേശം നല്‍കി.

മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ പൊലീസ് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസിന് കൈമാറും. തുടർന്ന് ബന്ധുക്കൾ പോലീസിന്റെ കയ്യിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങും.