ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച്‌ ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടി

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച്‌ ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടി
alternatetext

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച്‌ ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടിയതായും എല്ലാ മാസവും റേഷൻ വ്യാപാരികള്‍ക്ക് സ്റ്റോക്ക് അപ്‌ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച്‌ രണ്ട്, ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രി ജി. ആർ അനില്‍ അറിയിച്ചു. മാർച്ച്‌ മാസം നീല കാർഡുടമകള്‍ക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും വെള്ളകാർഡിന് 5 കിലോ അരിയും 10.90 പൈസ നിരക്കില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ പൂർണ്ണമായും ഓണ്‍ലൈൻ ആണ്. ആയതിനാല്‍ ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ. എന്നാല്‍ ഗുരുതര രോഗബാധിതർക്ക് മുൻഗണനാ കാർഡിനുള്ള അപേക്ഷ എല്ലാ മാസവും 19-ാം തീയതി ബന്ധപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്കാവുന്നതാണ്.