ഫയര്‍ലൈന്‍ തെളിക്കാന്‍ പോയ തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

ഫയര്‍ലൈന്‍ തെളിക്കാന്‍ പോയ തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
alternatetext

കോതമംഗലം: വനാതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ തെളിക്കാന്‍ പോയ തൊഴിലാളികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു. കഴിഞ്ഞ ദിവസം കോതമംഗലം- തട്ടേക്കാട് റോഡിൽ പുന്നേക്കാട് മാവിൻചുവട് ഭാഗത്തു വച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

തേനീച്ചയുടെ ആക്രമണത്തിൽ കാര്യമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉൾക്കാട്ടിൽ എവിടെയോ പരുന്ത് ഇളക്കിവിട്ട തേനീച്ചക്കൂട്ടമാണ് തൊഴിലാളികളെ ആക്രമിച്ചതെന്നാണ് വനപാലകരുടെ നിഗമനം. തേനീച്ചയുടെ ആക്രമത്തിൽ ചിതറി ഓടിയ തൊഴിലാളികളുടെ പുറകെ അര കിലോമീറ്ററോളം ദൂരത്തിൽ തേനീച്ച സഞ്ചരിച്ചിരുന്നു.