മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു. പ്രതിഭ എം.എല്‍.എ

മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു. പ്രതിഭ എം.എല്‍.എ
alternatetext

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു. പ്രതിഭ എം.എൽ.എയുടെ ഫേസ്‌ബുക്ക് ലൈവ്. വാർത്ത വ്യാജമാണെന്ന് എം.എൽ.എ ഫേസ്‌ബുക്ക് ലൈവിൽ വ്യക്തമാക്കി. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാദ്ധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു, മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്ബോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു.

ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എം.എൽ.എ ആയതും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം, നേരെ തിരിച്ചാണെങ്കിൽ മാദ്ധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണമെന്നും പ്രതിഭ ആവശ്യപ്പെട്ടു. ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു