ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം

ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം
alternatetext

കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം. രാവിലെ 6 മുതല്‍ പരിപാടി തീരും വരെയാണ് അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കോവില്‍ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കടകള്‍ അടച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കടയുടമകള്‍ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്