ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; ബോധവൽക്കരണ ക്ലാസുമായി പോലീസ്.

ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; ബോധവൽക്കരണ ക്ലാസുമായി പോലീസ്.
alternatetext

മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളികളുടെ അതിക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലേബർ ഡിപ്പാർട്ട്മെന്റ്, ലീഗൽ സർവീസസ് കമ്മിറ്റി, വഴിത്തല ശാന്തിഗിരി കോളേജ്, എൻഎസ്എസ് വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ പി.എം.ബൈജു, ചെയർപേഴ്സൺ കെ.കെ.ഷാജു, വികസനകാര്യ കമ്മിറ്റി സ്റ്റാൻഡിങ് ചെയർപേഴ്സൺ പി.പി.ജോളി എം.എസ്.അജിത്ത്, സെയ്ത് കുഞ്ഞ് പുതുശേരി, ആൽവിൻ ഷാ, മാഹിൻ സലിം, അൽ അസർ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ജെയ്സി ജോർജ്, ലേബർ ഓഫീസർ പി.കെ.നാസർ, കാനറ ബാങ്ക് സീനിയർ മാനേജർ ബിബിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.