എറണാകുളത്ത് അതിര്‍ത്തി തകര്‍ക്കത്തിന്ന് അച്ഛനും മകനും വെട്ടേറ്റു. എറണാകുളം പറവൂര്‍ ചിറ്റാറ്റുക്കര പട്ടണം സ്വദേശികളായ ഷാജിക്കും മകൻ വിഷ്ണുവിനുമാണ് വെട്ടേറ്റത്. അയല്‍വാസിയായ ബേബിയെന്ന സ്ത്രീയാണ് ഇവരെ വെട്ടിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. അതിര്‍ത്തിയില്‍ കെട്ടിയ വേലി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയത്.
ബേബി ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെട്ടുകയായിരുന്നു. കൈപ്പത്തിക്കും തോളിനുമാണ് വെട്ടേറ്റത്. ഇവര്‍ തമ്മില്‍ നേരത്തെയും അതിര്‍ത്തി പ്രശ്നം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. മറ്റു കാരണങ്ങള്‍ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ബേബി മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നയാളാണെന്ന് റിപ്പോര്‍ട്ടുണ്ട്. മുൻപും ഇവര്‍ ഇത്തരത്തില്‍ അക്രമം നടത്തിയതായും വിവരമുണ്ട്