എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷാവസ്ഥ; പോപ്പിന്റെ പ്രതിനിധിയെ തടഞ്ഞ് വിശ്വാസികള്‍

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷാവസ്ഥ; പോപ്പിന്റെ പ്രതിനിധിയെ തടഞ്ഞ് വിശ്വാസികള്‍
alternatetext

കൊച്ചി: കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ കേരളത്തിലെത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ പ്രാര്‍ത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്തേക്ക് എത്തിയ പ്രതിഷേധക്കാരായ വിശ്വാസികള്‍ ആര്‍ച്ച്‌ ബിഷപ്പിനെ തടഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന വൻ പോലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച്‌ നീക്കി ആര്‍ച്ച്‌ ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രവേശിപ്പിച്ചു.

പ്രതിഷേധക്കാര്‍ പോലീസിനെതിരെയും മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. എകീകൃത കുര്‍ബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ആര്‍ച്ച്‌ ബിഷപ്പ് എത്തിയാല്‍ വലിയ രീതിയില്‍ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അല്‍മായ സംഘടനകളും കൊടുത്തിരുന്നു. എന്നാല്‍ പ്രാര്‍ത്ഥന നടത്തണം എന്ന് അര്‍ച്ച്‌ ബിഷപ്പ് സിറില്‍ തീരുമാനിക്കുകയായിരുന്നു.

ഒരു വിഭാഗം വിശ്വാസികള്‍ വലിയ രീതിയില്‍ പ്രധിഷേധം ഉയര്‍ത്തുകയും വൈദികര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. എകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനായാണ് വത്തിക്കാനില്‍ നിന്നും ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വസില്‍ എത്തിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നതോടെ ജനുവരി മുതല്‍ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അര്‍ച്ച്‌ ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.