എറണാകുളം മഹാരാജാസ് കോളജില്‍ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. 

എറണാകുളം മഹാരാജാസ് കോളജില്‍ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.
alternatetext

എറണാകുളം മഹാരാജാസ് കോളജില്‍ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. കോളജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയാണ് അവസാനിച്ചത്.

പ്രിൻസിപ്പല്‍ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിൻസിപ്പലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം കോളജില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷമുണ്ടായിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തരെ സസ്‌പെൻഡ് ചെയ്തിരുന്നു