കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന്റെ ഭാഗമായി എറണാകുളം ലോകോളേജ് കവാടത്തിൽ കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ മോദിവിരുദ്ധ ബാനറുകൾ സ്ഥാപിച്ചു. മണിപ്പൂർ, ലക്ഷദ്വീപ് വിഷയങ്ങൾ എടുത്തു കാട്ടിയാണ് പ്രതിഷേധം.
സംഭവത്തെത്തുടർന്ന് ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ബാനർ അഴിച്ചു മാറ്റുകയും രണ്ട് കെഎസ്യു പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു